വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. തിയറ്ററില്‍ 80 കോടി നേടിയ ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പ്രധാനമായും സെക്കന്‍റ് ഹാഫിലെ പ്രണവിന്‍റെ മേക്കപ്പാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. എന്നാല്‍ ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ചില തുറന്നുപറച്ചിലുകളുമായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ ധ്യാനിന്‍റെയും പ്രണവിന്‍റെയും വാര്‍ധക്യം അഭിനയിക്കാനിരുന്നത് മോഹന്‍ലാലും ശ്രീനിവാസനുമാണെന്നാണ് ധ്യാന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ശ്രീനിവാസന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഇത് നടക്കാതിരുന്നതെന്നും ധ്യാന്‍ വ്യക്തമാക്കി.
ഷൂട്ടിങ് സമയത്ത് തന്നെ ചില ഭാഗങ്ങള്‍ ക്രിഞ്ച് ആണെന്ന ചര്‍ച്ചകള്‍ തങ്ങള്‍ക്കിടയില്‍ വന്നിരുന്നെന്നും അത് ക്രിഞ്ച് തന്നെയാണെന്നും പറഞ്ഞ ധ്യാന്‍ വിനിത് ശ്രീനിവാസന്‍ സിനിമകളില്‍ കാണാറുള്ള ക്ലീഷേയും ക്രിഞ്ചുമൊക്കെയുള്ള സിനിമയാണ് വര്‍ഷങ്ങള്‍ക്കുശേഷമെന്നും അത് വിനീതിന്‍റെ ഫോര്‍മുലയാണെന്നും പറഞ്ഞു. ഹൃദയത്തിലും ക്ലീഷേ ഉണ്ടെന്നും പക്ഷേ വിനീത് മ്യൂസിക്കും മറ്റും വച്ച് കണ്ണില്‍ പൊടിയിട്ടതാണ്. സിനിമക്ക് ലാഗുണ്ടെന്നും വിനീത് പറഞ്ഞു. ന്യാഭഗം എന്ന പാട്ട് തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ തുടര്‍ച്ചയായി വന്നതുകൊണ്ടാണ് പലര്‍ക്കും അരോചകമായി തോന്നിയതെന്നും വിനീത് പറഞ്ഞു. താനും പ്രണവും വിനീതും ഒന്നിച്ചുള്ള കോംബോ വേണമെന്നുള്ള വിശാഖിന്‍റെ നിര്‍ബന്ധപ്രകാരമാണ് ഡ്രൈവര്‍ റോളില്‍ വിനീത് എത്തിയതെന്നും ധ്യാന്‍ വ്യക്തമാക്കി.
മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഇത് നിർമ്മിച്ച് വിതരണം ചെയ്തത്. പ്രണവ് മോഹൻലാൽ , ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നചിത്രത്തിൽ നിവിൻ പോളി , കല്യാണി പ്രിയദർശൻ , വൈ.ജി മഹേന്ദ്രൻ , ഷാൻ റഹ്മാൻ , നീത പിള്ള , അജു വർഗീസ് , ബേസിൽ ജോസഫ് , നീരജ് മാധവ് , വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് നവാഗതനായ അമൃത് രാംനാഥാണ്.