varshagalku-shesham-dhyan

പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തില്‍ ‘വര്‍ഷങ്ങൾക്കു ശേഷം’  സിനിമയുടെ ഒടിടി റിലീസിന് പിന്നാലെ വരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങൾക്കു ശേഷം പോലുള്ള ഇമോഷനൽ ഡ്രാമ സിനിമകൾ ഒടിടിയിൽ കണ്ടാൽ തീർച്ചയായും ബോറടിക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. ഇമോഷനൽ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ല. അത്തരം സിനിമകൾക്കു ലാഗ് സംഭവിക്കും. പ്രേക്ഷകന് ബോറടിക്കും. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്,’ ധ്യാൻ പറയുന്നു. സിനിമയിലെ പ്രണവ് മോഹൻലാലിന്റെ മേക്കപ്പിന്റെ കാര്യത്തിലും തനിക്ക് ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞു. 

വര്‍ഷങ്ങൾക്കു ശേഷം പോലുള്ള ഇമോഷനൽ ഡ്രാമ സിനിമകൾ ഒടിടിയിൽ കണ്ടാൽ തീർച്ചയായും ബോറടിക്കും

‘പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തിൽ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാൽ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കിൽ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. സിനിമയെ ഞാൻ ഒരു തരത്തിലും തള്ളിയിട്ടില്ല. സിനിമ നല്ലതാണെന്നോ ഗംഭീരമാണെന്നോ ഞാൻ പറഞ്ഞിട്ടില്ല. എല്ലാ ക്രിഞ്ചും ക്ലീഷേയും അടങ്ങുന്ന വിനീത് ശ്രീനിവാസൻ സിനിമയെന്നാണ് എല്ലാ അഭിമുഖങ്ങളിലും ഞാൻ പറഞ്ഞത് – ധ്യാന്‍ പറഞ്ഞു.