Image: instagram.com/dharmajanbolgattyofficial/

Image: instagram.com/dharmajanbolgattyofficial/

ഭാര്യ വീണ്ടും വിവാഹിതയാവുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് എല്ലാവരെയും ഞെട്ടിച്ചു നടന്‍ ധര്‍മജന്‍. വരന്‍ താന്‍ തന്നെയാണ് വിശദീകരിക്കുക കൂടി ചെയ്തതോടെ അമ്പരപ്പ് ചിരിയിലേക്ക് വഴിമാറി. ഭാര്യ അനൂജയെ  തന്നെ രണ്ടാമതും വിവാഹം കഴിച്ചതിന് പിന്നിലൊരു വലിയ കഥയുണ്ടെന്ന് ധര്‍മജന്‍ മനോരമന്യൂസിനോട് പറഞ്ഞു. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോട്ട കല്യാണമായിരുന്നു തന്‍റേതെന്നും അന്ന് ടെന്‍ഷനടിച്ച് നടന്ന സ്ഥാനത്ത് നിന്നും ഇന്ന് വീട്ടുകാരുടെ സമ്മതത്തോടെ മക്കളുടെ മുന്നില്‍ വച്ച് അവരുടെ അമ്മയെ താലി ചാര്‍ത്തിയ സന്തോഷം വലിയതാണെന്നും താരം പറയുന്നു. 

 

'പ്രണയത്തെ അനുജയുടെ വീട്ടില്‍ എതിര്‍ത്തിരുന്നു. പക്ഷേ ഉറച്ച് നിന്നുവെന്നും വിളിച്ചിറക്കി കൊണ്ട് പോകുമെന്ന് വീട്ടുകാര്‍ക്ക് മനസിലായെ'ന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. 'നീ ഇതുവരെ റജിസ്റ്റര്‍ ചെയ്തില്ലേ, ചത്തുപോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ലെന്നാണ് പിഷാരടി പറഞ്ഞത്. എനിക്കിവളെ കിട്ടി,അവള്‍ക്ക് എന്നെയും. അതായിരുന്നു അന്നത്തെ സന്തോഷം. ഇതിപ്പോ എന്‍റെ ഭാര്യയെ തന്നെ അല്ലേ കല്യാണം കഴിച്ചതെന്നും ധര്‍മജന്‍ പറയുന്നു. 

അച്ഛന്‍റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റിയതിന്‍റെ സന്തോഷത്തിലാണ് മക്കള്‍ രണ്ടുപേരും. 'ഭയങ്കര ലക്കി ടീമാണ് ഞങ്ങളെന്നാണ് കൂട്ടുകാര്‍ പറയുന്നതെ'ന്നും വൈഗയും വേദയും സന്തോഷം പങ്കുവയ്ക്കുന്നു.

ENGLISH SUMMARY:

Actor Dharmajan marries his wife in the presense of Daughters. He shares his affair with wife Anooja and elopment 16 years ago.