nayanthara-nazriya-image

TOPICS COVERED

ഒന്നിച്ചഭിനയിച്ചെങ്കിലും ഒരുമിച്ചുള്ള ഒരുചിത്രങ്ങള്‍പോലും പുറത്തുവിടാതെ 11വര്‍ഷം കാത്തിരുന്നു നസ്രിയയും നയന്‍താരയും. ഒടുവില്‍ ആ സസ്പന്‍സ് നസ്രിയതന്നെ തീര്‍ത്തു. ഇന്‍സ്റ്റഗ്രാമിലൂടെ ഒരുമിച്ചുള്ള ചിത്രം പുറത്തുവിട്ടത്  നസ്രിയതന്നെ, കൂട്ടത്തില്‍ ഒരു കമന്റും ഈ ദിവസത്തിനായി എന്താണിത്ര താമസമുണ്ടാതെന്നാണ്  നസ്രിയയുടെ കുറിപ്പ്. ഒപ്പം ഫഹദിന്റെയും വിഘ്നേശിന്റെയുംചിത്രങ്ങളും നസ്രിയ പങ്കുവച്ചിട്ടുണ്ട്. 

രാജറാണിയില്‍ പ്രധാന കഥാപത്രങ്ങളായി നസ്രിയയും നയന്‍സുമുണ്ടെങ്കിലും ഇരുവരുടെയും കോമ്പിനേഷന്‍ സീനുകളൊന്നും ചിത്രത്തിലില്ല. ഒടുവില്‍ റജീനയും കീര്‍ത്തനയും കണ്ടുമുട്ടിയതിന്റെ ആഹ്ലാദം ആരാധകരും കമന്റ് ബോക്സില്‍ രേഖപ്പെടുത്തി. രാജാ റാണിയില്‍ നയന്‍സും നസ്രിയയും അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു റജീനയും കീര്‍ത്തനയും. സൂക്ഷ്​മദര്‍ശിനിയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന നസ്രിയയുടെ ചിത്രം. ബേസില്‍ ജോസഫാണ് ചിത്രത്തില്‍ നായകനാവുന്നത്. എം.സി.ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും എ.വി.അനൂപും ചേര്‍ന്നാണ്. 

ENGLISH SUMMARY:

Instagram story of Nazriya with Nayanthara