renu-enter-film

അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക്.. കൊച്ചിൻ സംഗമിത്രയുടെ  നാടകവും നവാഗതർ ചേർന്നൊരുക്കുന്ന സിനിമയുമാണ് രേണുവിന് കലാരംഗത്തേക്ക് വഴി തുറക്കുന്നത്.. കഴിഞ്ഞ അഞ്ചിന് കൊല്ലം സുധി മരണപ്പെട്ടിട്ട്  ഒരു വർഷം തികഞ്ഞിരുന്നു.

 

കൃത്യം ഒരു വർഷം മുൻപ് കോട്ടയം പൊങ്ങന്താനത്തെ വാടക വീട്ടിലേക്ക്  സുധിയുടെ മരണവാർത്ത എത്തുമ്പോൾ ഒറ്റയ്ക്കൊരു മഴയത്തേക്ക് ഇറക്കിവിട്ട  മാനസികാവസ്ഥയിലായിരുന്നു രേണു. ഒരു വർഷങ്ങൾക്കിപ്പുറം  രേണുവും മകൻ ഋതുലും  കുടുംബാംഗങ്ങളും അതിജീവനം സ്വായത്തമാക്കി. 

സുധിക്കൊപ്പം ചില വെബ് സീരീസുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും  പൂർണ്ണമായി കലാരംഗത്തേക്ക് ഇറങ്ങുന്നത് ആദ്യമായി.. കൊച്ചിൻ സംഗമിത്രയുടെ  നാടകമായ ഇരട്ട നഗരവും നവാഗതർ ഒരുക്കുന്ന  കരയൻ എന്ന ചിത്രവും അതിന് വഴിയൊരുക്കും. 

കൊല്ലം സുധി എന്ന കലാകാരനെ സ്നേഹിച്ചിരുന്നവരുടെ തണലിലാണ് മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെ നടക്കുന്നത്.. സഹായമായി എത്തുന്ന സ്നേഹത്തിനൊപ്പം  സ്വന്തമായി വരുമാനം കണ്ടെത്താൻ കൂടി കല മാർഗമാക്കുകയാണ് രേണു.

ENGLISH SUMMARY:

Actor Kollam Sudhi's Wife, Renu Sudhi, Enters Acting Field