നടി രാധികയുടെയും ശരത് കുമാറിന്റെയും തകര്‍പ്പന്‍ ഡാന്‍സ് വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മകൾ വരലക്ഷ്മിയുടെ വിവാഹത്തിനു മുൻപ് നടന്ന മെഹന്ദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ ഏറ്റുവാങ്ങുന്നത്. ജൂലൈ രണ്ടിന് തായ്‌ലൻഡിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ സംഘടിപ്പിച്ചത്.
റൗഡി ബേബി എന്ന ഗാനത്തിനാണ് ഇരുവരും ചുവട് വച്ചത്. വന്‍ എനര്‍ജി ലെവലോടെയാണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. വരലക്ഷ്മിയുടെ മെഹന്ദി ചടങ്ങിനിടെ ‘അപ്പടി പോട്’ എന്ന പാട്ടിനൊപ്പം ശരത് കുമാർ നൃത്തം ചെയ്ത വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ജൂലൈ 3നായിരുന്നു വരലക്ഷ്മിയുടെ വിവാഹം. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്‌ദേവാണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങളാണ് വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ശരത്‌കുമാറിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് വരലക്ഷ്മി. വരലക്ഷ്മി കൂടാതെ പൂജ എന്ന ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്.