siddique-son-death

TOPICS COVERED

അവസാനമായി സാപ്പിയെ ഒരു നോക്ക് കണ്ട് സിദ്ദീഖ് നിറകണ്ണുകളോടെ വിങ്ങി. , ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന തന്‍റെ പ്രിയപുത്രന്‍റെ വിയോഗത്തില്‍ സിദ്ദീഖ് എന്ന പിതാവ് വല്ലാതെ തളര്‍ന്നിരുന്നു. സിനിമ മേഖലയിലെ സഹപ്രവര്‍ത്തകര്‍ സിദ്ദീഖിനെ ആശ്വസിപ്പിച്ചു.  മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും സിദ്ദീഖ് മുന്‍നിരയില്‍ നിര്‍ത്തുന്നത് സാപ്പിയെയായിരുന്നു. എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാപ്പി. സിദ്ദിഖിന്റെ വീട്ടിൽ ആരെത്തിയാലും ആദ്യം ഓടിയെത്തുന്നതും സാപ്പിയായിരുന്നു.