mammooka-sappy

നടന്‍ സിദ്ദീഖിന്‍റെ മകന്‍റെ വിയോഗത്തില്‍ വേദനയോടെ കുറിപ്പുമായി മമ്മൂട്ടി. ‘സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേ സമയം സിദ്ദീഖിന്റെ മകനെ അവസാനമായി കാണാന്‍ ഓടിയെത്തി സഹപ്രവർത്തകരും. ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിനു അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത് . വ്യാഴാഴ്ച രാവിലെയായിരുന്നു റാഷിന്‍ വിട പറഞ്ഞത്. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ.