riyas-khan

സമൂഹമാധ്യമങ്ങളില്‍ വൈറലായ അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാളെ തിരഞ്ഞ് റിയാസ് ഖാന്‍. ആദ്യമായി ഡയലോഗ് പങ്കുവച്ച വ്യക്തിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോയാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

‘അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാള്‍ ആരാണെന്ന് അറിയണം. അയാളെ കാണണം, ഫോട്ടോ എടുക്കണം. ഒരു ലഞ്ചോ ഡിന്നറോ ഒപ്പം കഴിക്കണം. എനിക്കയാളോട് നന്ദി പറയണം. അതുകൊണ്ട് സത്യസന്ധമായി ആളെ കണ്ടെത്താന്‍ സഹായിക്കണം’. ആ വ്യക്തി ഇന്‍സ്റ്റഗ്രമിലൂടെ തന്നെ ബന്ധപ്പെടണം എന്നും താരം പറയുന്നുണ്ട്. 

2004ല്‍ പുറത്തിറങ്ങിയ ജലോല്‍സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്‍ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയില്‍ ദുബായ് ജോസ് പറയുന്ന ‘അടിച്ചു കേറി വാ’ എന്ന ഡയലോഗാണ് വൈറലായത്. അന്ന് ചിത്രത്തില്‍ വലിയ ശ്രദ്ധ ലഭിക്കാതെ പോയ ഡയലോഗ് വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലായി മാറുകയായിരുന്നു. ഈ വൈറല്‍ ട്രെന്‍ഡിന്‍റെ ചുവട് പിടിച്ച് ട്രോളുകളും വിഡിയോകളുമെല്ലാം ഇറങ്ങി. ഇതിന് പിന്നാലെയാണ് തനിക്ക് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് കാരണമായ ആളെ നേരില്‍ കണ്ട് നന്ദി പറയാനുള്ള താല്‍പര്യമറിയിച്ച് താരം രംഗത്തെത്തിയത്. നിരവധി പേരാണ് വിഡിയോയുടെ താഴെ കമന്‍റുകളുമായെത്തുന്നത്.