sithara-krishnakumar-birthday-posts

Image Credit: Vidhu Prathap / Facebook

ഗായിക സിത്താര കൃഷ്ണകുമാറിന് ജന്മദിനാംശകളുമായെത്തിയ ഗായകരായ മിഥുൻ ജയരാജിന്‍റെയും വിധു പ്രതാപിന്‍റെയും കുറിപ്പ് വൈറലാകുന്നു. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന, വളരെ തമാശരൂപേണയുളള ഒരു കുറിപ്പാണ് വിധു പ്രതാപ് പങ്കുവച്ചിരിക്കുന്നത്. സിത്താരയുടെ ടെലിവിഷന്‍ ചിത്രത്തിനു മുന്നില്‍ അതേ ചുവട് അനുകരിക്കുന്ന ഫോട്ടോയാണ് വിധു പങ്കുവച്ചത്.

ഒരുമിച്ചുള്ള അ‍ഞ്ചോ ആറോ ഫോട്ടോയാണ് തന്‍റെ കയ്യിലുള്ളതെന്നും അതില്‍ കുറച്ച് ഫോട്ടോ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും വിധു കുറിച്ചു. ബാക്കിയുള്ളതില്‍ വിധുവിനെ കാണാന്‍ അത്ര ഭംഗിയില്ലെന്നും തമാശ രീതിയില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് പോസ്റ്റിനു കമന്‍റുകമായെത്തിയത്. സിത്താരയ്ക്ക് ആശംസകള്‍ നേരുന്നുവരും കുറവല്ല.

കുറിപ്പിന്‍റെ പൂര്‍ണരൂപം:

കഴിഞ്ഞ നാല് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ കാണാറുള്ള എന്റെ കൂട്ടുകാരി അറിയുന്നതിന്. നമ്മൾ ഒരുമിചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് എന്റെ കയ്യിലുള്ളത്! അതിൽ ചിലത് ഞാൻ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളതിൽ എന്നേ കാണാൻ അത്ര പോരാ.. തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ ഇപ്പോ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു! ഹാപ്പി പിറന്നാൾ പെണ്ണേ. 

സിത്താരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് മിഥുന്‍റെ ആശംസ.  കൊച്ചു കുട്ടികളെക്കാൾ അലമ്പായി കൊഞ്ഞനം കുത്താനും, രാത്രി 3 മണി വരെ ഇരുത്തി ക്രൂരമായി ഉപദേശിക്കാനും, മനസ്സിലാവാത്ത കാര്യത്തിന് ഒരുമിച്ചു കരയാനും കൂടെയുണ്ടാകുമെന്നാണ് മിഥുന്‍റെ ആശംസ. 

മിഥുന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

‘പിറന്നാൾ ആശംസകൾ സിത്തുവേ. വയറു കൊളുത്തിപ്പിടിക്കണതു വരെ അലറിച്ചിരിക്കാനും, കൊച്ചു കുട്ടികളെക്കാൾ അലമ്പായി കൊഞ്ഞനം കുത്താനും, രാത്രി 3 മണി വരെ ഇരുത്തി ക്രൂരമായി ഉപദേശിക്കാനും, മനസ്സിലാവാത്ത കാര്യത്തിന് ഒരുമിച്ചു കരയാനും, നിരുപാധികം കൂടെ നിൽക്കാനും കൂടെ ഉണ്ടാവും എന്ന ധൈര്യം നല്ലോണം ഉണ്ട് എനിക്ക്. കൂടുതൽ ഡെകറേഷൻസിനു മുതിരുന്നില്ല. പിറന്നാളുമ്മകൾ