samantha

TOPICS COVERED

നടി സാമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ആരോഗ്യം, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ വിഷയങ്ങളിലെല്ലാം സാമന്ത തന്‍റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. താരത്തിന്‍റെ പോഡ്കാസ്റ്റുകളും ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പോഡ്കാസ്റ്റിലാണ് താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. 

ആരോഗ്യകരമായ ഭക്ഷണ ശീലത്തെ കുറിച്ച് സംസാരിക്കുന്നതാണ് താരത്തിന്‍റെ പോഡ്കാസ്റ്റ്. എന്നാല്‍ താരം മുന്‍പ് അനാരോഗ്യകരമായ പാനീയങ്ങളും ഭക്ഷണങ്ങളും പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നാണ് വിര്‍ശകര്‍ ചൂണ്ടി കാണിക്കുന്നത്. കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ താരം പ്രതികരണവുമായി രംഗത്തെത്തി. ’ എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഇത്തരം ബ്രാന്‍ഡുകളെ പ്രോല്‍സാഹിപ്പിക്കുന്നത് നിര്‍ത്തി. പറയുന്നത് പ്രവര്‍ത്തിച്ചു കാണിക്കുന്നതിലാണ് ഞാന്‍ വിശ്വിക്കുന്നത്’ എന്നാണ് താരത്തിന്‍റെ വാക്കുകള്‍. 

ആരോഗ്യകരമായ ശീലങ്ങള്‍ അനുകരിച്ചു പഠിച്ചും ആളുകളെ സ്വാധീനിക്കാനാണ് തന്‍റെ ശ്രമമെന്നും സമാന്ത കൂട്ടിച്ചേര്‍ത്തു. ദശലക്ഷക്കണക്കിന് ആളുകളാണ് താരത്തിന്‍റെ സമൂഹമാധ്യമ പേജുകളും പോഡ്കാസ്റ്റുകളും പിന്തുടരുന്നത്. ആരോഗ്യ മേഖലയിലെ വിദഗ്ധരെയാണ് പോഡ്കാസ്റ്റുകള്‍ക്കായി നടി ക്ഷണിക്കാറുള്ളത്. എന്നാല്‍ ഇതിനു മുന്‍പും താരത്തിന്‍റെ ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.