water-rmember

TOPICS COVERED

കുളത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിതമായി വെളളത്തിലേക്ക് എടുത്തു ചാടി ഉദ്ഘാടനം നിര്‍വഹിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം. മലപ്പുറം മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. മുഹമ്മദ് കുട്ടിയാണ് പാങ്ങ് ചേണ്ടിയിലെ പൊതുകുളത്തിന്‍റെ ഉദ്ഘാടനത്തിനിടെ പാന്‍റ്സും ഷര്‍ട്ടും ധരിച്ച് കുളത്തിലേക്ക് എടുത്തു ചാടിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മനോരമ ന്യൂസ് കാമറയ്ക്ക് മുന്നില്‍ മുഹമ്മദ് കുട്ടി ഒരിക്കല്‍ കൂടി ഇതേ കുളത്തില്‍ എടുത്തു ചാടിയത് ആവേശമുയര്‍ത്തി. വനിത ജനപ്രതിനിധികളടക്കം മുഹമ്മദ് കുട്ടിക്ക് പിന്തുണ നല്‍കാന്‍ എത്തിയിരുന്നു. 

 
ENGLISH SUMMARY:

During the inauguration ceremony of the pool, a block panchayat member unexpectedly jumped into the water and inaugurated it