maurali-gopi-rss

സിനിമയില്‍ ശാഖ കാണിക്കാൻ പാടില്ല എന്നത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് നടനും തിരക്കഥ കൃത്തുമായ മുരളി ഗോപി, ആർ.എസ്.എസ് ശാഖ കാണിച്ചാൽ ശാഖാ സിനിമയാകുമോ എന്ന് താരം ചോദിക്കുന്നു. താന്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നതെന്നും ഇനിയും ശാഖ കാണിക്കുമെന്നും 'ഫാസിസത്തെയും വലതുപക്ഷത്തെയും ഭീകരവൽക്കരിക്കാൻ നോക്കുമ്പോഴാണ് അതു ശക്തിപ്രാപിക്കുന്നതെന്നും  മുരളി ഗോപി പറയുന്നു.

വലതുപക്ഷ രാഷ്ട്രിയത്തിനും ഹിന്ദുത്വ രാഷ്ട്രിയത്തിനും ഞാന്‍ എതിരാണ്, പക്ഷെ അവരെ മനുഷ്യരായി കാണരുതെന്ന് പറഞ്ഞാല്‍ ഞാന്‍ എതിരാണ്, അവരെ മനുഷ്യരായി കാണണം – മുരളി പറയുന്നു.