സ്വയം പരിചരണ (സെൽഫ് കെയർ) മാസത്തില്‍ തന്‍റെ സ്വയം പരിചരണ ദിനചര്യ പങ്കിട്ടിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. തന്‍റെ ദിനചര്യയുടെ ഭാഗമായ വ്യായാമവും യോഗയും ഇടക്കിടെ ആരാധകരുമായി പങ്കുവയ്ക്കുന്ന ആളാണ് ദീപിക. ഇപ്പോഴിതാ ഗര്‍ഭിണിയായിരിക്കെ താരം പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'എനിക്ക് നല്ല വ്യായാമം ഇഷ്ടമാണ്. ഞാൻ സൗന്ദര്യവതിയായി ഇരിക്കുന്നതിനല്ല, മറിച്ച് ആരോഗ്യവതിയായി ഇരിക്കാന്‍. എനിക്ക് ഓർമ്മയുള്ള കാലം മുതല്‍ വ്യായാമം എന്റെ ജീവിതശൈലിയുടെ ഭാഗമാണ്. എനിക്ക് കൃത്യമായി വ്യായാമം ചെയ്യാന്‍ കഴിയാത്തപ്പോള്‍ ഞാന്‍ ഈ ആസനം ചെയ്യലാണ് പതിവ്' എന്നും താരം കുറിച്ചു. ഗ്ലോക്കോമ ഉള്ളവരും അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദമുള്ള വ്യക്തികളും ഇത് ചെയ്യരുതെന്നും താരം പറഞ്ഞു. 

അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ലളിതമായ വിപരീത കരണി എന്ന യോഗാസനമാണ് ദീപിക ചെയ്തത്. ഏതൊരു വിപരീത പ്രവർത്തനവും സാങ്കേതികമായി വിപരീത കരണി ആണെങ്കിലും , ഇംഗ്ലീഷിൽ ലെഗ്സ്-അപ്പ്-ദി-വാൾ പോസ് എന്നാണ് അറിയപ്പെടുന്നത്. സംസ്‌കൃതത്തിൽ "വിപരീത പ്രവർത്തനം" എന്നർത്ഥമുള്ള യോഗാസനം. തലമുതല്‍ അരക്കെട്ട് വരെ നിലത്ത് കിടന്ന് കാല് ചുമരിലേക്ക് ചേര്‍ത്ത് വച്ച് കിടക്കുകയാണ് വേണ്ടത്. നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെ നിരവധി ഗുണങ്ങളാണ് ഈ ആസനം പ്രദാനം ചെയ്യുന്നത്.

ENGLISH SUMMARY:

Deepika Padukone in Viparitha Karani poster