manishadtroll

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അനുകരിച്ച നടന്‍ ടിനി ടോമിന്റെ വിഡിയോ നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ ടിനി ടോമിന്റെ പ്രകടനത്തെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ടിനി ടോമിനെ ട്രോളി സംവിധായകന്‍ എംഎ നിഷാദും രംഗത്തെത്തിയിരിക്കുകയാണ്. ടിനി ടോമിന്റെ പ്രകടനം  കണ്ട മമ്മൂട്ടിയുടെ അവസ്ഥ എന്താവും എന്നു പറഞ്ഞ് മമ്മൂട്ടിയുടെയും ടിനി ടോമിന്റെയും ഫോട്ടോ സഹിതമാണ് നിഷാദ് പോസ്റ്റിട്ടിരിക്കുന്നത്. 

ഒരു മാധ്യമ അവാര്‍ഡ് വേദിയിലായിരുന്നു കൊടുമണ്‍ പോറ്റിയെ അനുകരിച്ച് ടിനിടോം എത്തിയത്. ‘ഭ്രമയുഗം സ്പൂഫ്’ എന്നു പേരിട്ട സ്കിറ്റില്‍ ടിനിക്കൊപ്പം ബിജുക്കുട്ടനും ഹരീഷ് കണാരനും ഉണ്ടായിരുന്നു. ആ സ്കിറ്റിനെക്കുറിച്ചാണ് നിഷാദിന്റെ ട്രോള്‍.  ‘ജസ്റ്റ് ഫോര്‍ എ ഹൊറര്‍’ എന്ന കാപ്ഷനോടെയാണ് നിഷാദിന്റെ പോസ്റ്റ്.  നമ്മളെല്ലാവരും കഷ്ടകാലത്തെപ്പറ്റി പരാതി പറയും, അപ്പോ നമ്മള്‍ ടിനി ടോമിന്റെ ഭ്രമയുഗം സ്കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓര്‍ക്കുക. അത്രയൊന്നും ഈ ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ലല്ലോയെന്നാണ് നിഷാദ് കാപ്ഷനും താഴെ എഴുതിയിരിക്കുന്നത്. 

എംഎ നിഷാദിന്റെ ട്രോള്‍ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിലും വലിയൊരു ട്രോള്‍ സ്വപ്നത്തില്‍ മാത്രമെന്നും, മമ്മൂക്ക ഇറങ്ങിയോടിക്കാണുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. മനസില്ലാ മനസോടെ കയ്യടിച്ച മമ്മൂക്കയെ ആണ് അവിടെ കണ്ടത് എന്നുപറഞ്ഞും കമന്റുണ്ട്. അതിനിടെ തിരിച്ച് നിഷാദിനെതിരെയും കമന്റുകളുണ്ട്. താങ്കളുടെ പെര്‍ഫോമന്‍സ് ഓസ്കാര്‍ ലെവല്‍ ആയതുകൊണ്ട് ടിനിയെ വിമര്‍ശിക്കാന്‍ ആരേക്കാളും യോഗ്യത ഉണ്ടെന്ന് തിരിച്ചും ചില പ്രതികരണങ്ങള്‍ കാണാം. 

MA Nishad troll post about Tini tom viral video:

A video of actor Tiny Tom impersonating Kodumon Potty in Mammootty's film Bharamayuga has gone viral on social media. After the video went viral, many people trolled Tiny Tom's performance. Now Tiny Tomine Trolly director MA Nishad has also come to the scene. Nishad has posted a photo of Mammootty and Tiny Tom saying what will happen to Mammootty after watching Tiny Tom's performance.