sarath-vani-photo

ആക്ഷന്‍ കാണിച്ചും മാസ് ഡയലോഗുകള്‍ പറഞ്ഞും പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ ആളാണ് വാണി വിശ്വനാഥ്.  തെലുങ്കിൽ വിജയശാന്തി എന്ന പോലെ മലയാളത്തിൽ ആക്ഷൻ ക്വീൻ എന്ന പദവിയും വാണി വിശ്വനാഥിനായിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം.  കഴിഞ്ഞ ദിവസം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് എത്തിയ വാണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് നടൻ ശരത് ദാസ്.

പുതിയ ചിത്രത്തിനൊപ്പം തന്നെ, 2000ൽ ഇന്ദ്രിയം സിനിമയുടെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രവും ശരത് പങ്കിട്ടുണ്ട്. എല്ലായ്‌പ്പോഴും  ഊർജ്ജസ്വലയായ വാണി വിശ്വനാഥ് എന്നാണ് ശരത് ചിത്രത്തിനേകിയ അടിക്കുറിപ്പ്. ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. ശരത്തിനും വാണിക്കും പ്രായമാകുന്നില്ലെന്നും അന്നും ഇന്നും രണ്ടാളും ഒരുപോലെയെന്നുമാണ് കമന്‍റുകള്‍.