സൂപ്പര്‍ താരം വിജയിക്ക് ഒരു പൂവ് കൊടുക്കണമെന്ന് പെണ്‍കുട്ടിക്ക് ആഗ്രഹം. കാര്യം നേരിട്ട് സ്വന്തം അണ്ണനോട് പറഞ്ഞു , സൂപ്പര്‍ താരമാണന്നോ, സൂപ്പര്‍ ഹീറോ ആണന്നോ ഒന്നും നോക്കാതെ 'എൻ നെഞ്ചിൽ കുടിയിറുക്കും അൻപാർന്ന രസികപ്പെരുമക്കളെ' എന്ന സ്വന്തം സ്റ്റൈലില്‍ പെണ്‍കുട്ടിയെ വിജയ് സ്റ്റേജിലേക്ക് വിളിച്ചു.പിന്നെ സിനിമാ സ്റ്റൈലില്‍ മുട്ട് കുട്ടി നിന്ന് പൂവ് വാങ്ങി. സദസ് ഒന്നാകെ കയ്യടി.
ചെന്നൈ തിരുവാൺമിയൂരിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിനിടെയാണ് സംഭവം. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് തമിഴക വെട്രിക് കഴകം നേതാവും കൂടിയായ താരത്തിന്റെ സിനിമ സ്റ്റൈല്‍ പൂ വാങ്ങല്‍ .നിറ കയ്യടിയാണ് സൈബറിടത്ത് ഒന്നാകെ ഈ സംഭവത്തിന് ലഭിക്കുന്നത്.