വിവാഹ സല്‍ക്കാര ചിത്രങ്ങള്‍ പുറത്തുവിട്ട് മലയാള ചലച്ചിത്ര നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും. വിവാഹം പോലെ വിവാഹ സല്‍ക്കാരവും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും പുറത്തുവിട്ടത്. കഴിഞ്ഞ മെയ് 17നാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്‍റെ ഫോട്ടോകൾ ഇരുവരും പങ്കുവച്ചിരുന്നു.
'സ്നേഹത്താൽ ചുറ്റപ്പെട്ട്' എന്നായിരുന്നു ചിത്രങ്ങൾക്ക് സന നൽകിയ അടിക്കുറിപ്പ്.ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് കമന്‍റ് ബോക്സില്‍ എത്തിയത്. ഇരുവരുടെയും സൗന്ദര്യത്തെയും വിവാഹ സല്‍ക്കാരത്തിലെ ലുക്കിനെയും പ്രശംസിച്ചും നിരവധി പേര്‍ കമന്‍റിട്ടിട്ടുണ്ട്.
അതേസമയം, വിവാഹ റിസപ്ഷൻ അനുവാദമില്ലാതെ പകർത്തിയ ഓൺലൈൻ മാധ്യമങ്ങളെ വിമർശിച്ച് സന രംഗത്തെത്തിയിരുന്നു.കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത് നിരാശാജനകമാണെന്നായിരുന്നു സനയുടെ പ്രതികരണം.
2021ല്‍ പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിലൂടെയാണ് ഹക്കിം ശ്രദ്ധിക്കപ്പെടുന്നത്.ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ 'എബിസിഡി' എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ഷാ സിനിമയിൽ തുടക്കം കുറിച്ചത്. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ 'ചാർലി'യിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍.
ലാൽ ജോസിൻ്റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സനയുടെ അരങ്ങേറ്റം. ഫഹദ് ഫാസിലിനൊപ്പം മറിയം മുക്ക് എന്ന ചിത്രത്തിൽ നായികയായെത്തി. റാണി പത്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.