dhyan

ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ സൂപ്പര്‍ ഹിറ്റ് രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ മലയാളചലചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്നാണ് ചിത്രം പറഞ്ഞത്. കോട്ടപ്പള്ളി പ്രകാശനും പ്രഭാകരനും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ചിത്രത്തില്‍ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന ശ്രീനിവാസന്‍റെ പ്രഭാകരന്‍ പെണ്ണ് കാണാന്‍ പോകുന്ന സീന്‍ കണ്ട് ചിരിക്കാത്ത മലയാളി ഉണ്ടാവില്ല. ചിത്രം ഇറങ്ങി 33 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഒരു പരസ്യത്തിലൂടെ സന്ദേശത്തിലെ കോട്ടപ്പള്ളി പ്രഭാകരന്‍ 2.0 ആയി അവതരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ശ്രീനിവാസന്‍ പെണ്ണ് കാണാന്‍ പോകുന്ന സീന്‍ പോലെ തന്നെ പരസ്യത്തില്‍ ധ്യാനും പെണ്ണ് കാണാന്‍ പോകുന്നതും  ശ്രീനിവാസന്‍ ചോദിച്ച തരത്തില്‍ ചോദ്യം ചോദിക്കുന്നതും ബ്രോക്കര്‍ തടയാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. ശ്രീനിവാസന്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍ ഇട്ടതരത്തിലുള്ള ഇളം ഷെയ്ഡ് ഷര്‍ട്ടും  പെണ്‍കുട്ടിയുടെ മഞ്ഞസാരിയും ധ്യാന്‍ ശ്രീനിവാസന്‍റെ കോട്ടപ്പള്ളി പ്രഭാകരന്‍ 2.0യിലും ഉണ്ട്. സത്യൻ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യനാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.