ahaana-hansika

കൃഷ്ണ സഹോദരിമാരും അവരുടെ വിഡിയോകളും സോഷ്യല്‍ മീഡിയയിലെ സ്ഥിരം വൈറല്‍ കാഴച്ചകളാണ്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കന് ആളുകള്‍ പിന്തുടരുന്ന സോഷ്യല്‍ മീഡിയാ ഇന്‍ഫ്ലൂവന്‍സേഴ്സാണ് നാല് പേരും. അഹാന കൃഷ്ണയുടെ വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്‍റും താരത്തിന്‍റെ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

അഹാനയുടെ വിഡിയോയ്ക്ക് താഴെ ഹന്‍സികയോട് ബ്ലോക്ക് മാറ്റാന്‍ പറയുമോ എന്നാണ് ആരാധകന്‍റെ അഭ്യര്‍ഥന. ഹന്‍സുവിനോട് ബ്ലാക്ക് മാറ്റാന്‍ പറയാമോ? എന്ന ചോദ്യത്തിന് ഇല്ല, ചോദിച്ച് വാങ്ങിച്ചതല്ലേ കീപ്പ് ഇറ്റ് അപ്പ് എന്ന മറുപടിയാണ് അഹാന നല്‍കിയിരിക്കുന്നത്. താരം കമന്‍റ്ും മറുപടിയും സ്ക്രീന്‍ഷോട്ട് എടുത്ത് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുകയും ചെയ്തു.  

കൃഷ്ണ കുമാറിന്‍റെ നാല് പെണ്‍മക്കളും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. പലപ്പോഴായി സൈബര്‍ അറ്റാക്കുകളും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സഹോദരിമാര്‍ പരസ്പരം വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും കമന്‍റ്സ് ഇടുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.