രണ്ടാഴ്ച മുമ്പായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട്ടുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ ഇരുവരും മധുവിധു ആഘോഷിക്കാന്‍ ബാലിയിലെത്തിയിരിക്കുകയാണ്. ഒപ്പം ദിയ കൃഷ്ണയുടെ കുടുംബവുമുണ്ട്. കൃഷ്ണ കുമാര്‍, സിന്ധു, അഹാന, ഇഷാനി, ഹന്‍സിക എന്നിവരും ദിയയ്ക്കും അശ്വിനുമൊപ്പം ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.ബാലിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കൃഷ്ണ കുമാറും കുടുംബവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഉബുദു, നുസ പെനിഡ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാനയും ഇഷാനിയും ദിയയുമെല്ലാം പോസ്റ്റ് ചെയ്തത്. മിഥുനം സിനിമയിലെ പോലെ കുടുംബം മുഴുവന്‍ ഉണ്ടല്ലോ ഹണിമൂണിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.