പുഷ്പയിലെ സൂപ്പര്‍ ഹിറ്റ് പാട്ട് കിസ്സിക്കിനൊപ്പം തകർപ്പൻ ചുവടുകളുമായി നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും യൂട്യൂബറുമായ ഹന്‍സിക കൃഷ്ണ. ഗാനരംഗത്തിൽ നടി ശ്രീലീലയുടെ ലുക്ക് അതേപടി അനുകരിച്ചാണ് ഹൻസിക വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
‘നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്’ എന്ന ചോദ്യത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ഹൻസികയുടെ മെയ്‌വഴക്കം അതിശയിപ്പിക്കുന്നു എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ‘അമ്പോ ഒറിജിനൽ മാറി നിൽക്കുമല്ലോ’ എന്നാണ് മറ്റൊരു കമന്റ്.
പുഷ്പ 2നു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘കിസ്സിക്’. ഈ ഗാനത്തിന് വേണ്ടി ശ്രീലീല 3 കോടിയാണ് പ്രതിഫലമായി വാങ്ങിയത്. അതേ സമയം പുഷ്പ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.