Image Credit: benanna_love / Instagram

‘കല്‍ക്കി 2898 എഡി’ സിനിമ ഷൂട്ടിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അന്ന ബെന്‍. ചിത്രങ്ങള്‍ക്കൊപ്പം  അണിയറ പ്രവർത്തകർക്കും താരം നന്ദി പ്രകടിപ്പിച്ചു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രകടനം. സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ച മുറിവുകളുടെയും ചതവുകളുടെയും ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

‘കൈറ’ എന്ന കഥാപാത്രം തന്‍റെ സിനിമാ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് വിചാരിച്ചിരുന്നില്ലെന്നും കൈറ കഥാപാത്രത്തെ അവതരിപ്പിക്കാന്‍  പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് എന്നും കടപ്പെട്ടിരിക്കുമെന്നും സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അന്ന ബെന്‍ പോസ്റ്റില്‍ കുറിച്ചു. 

എന്തെങ്കിലും പുതിയതായി പരീക്ഷിക്കണം എന്ന് ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് 'കൈറ' താരത്തിന്‍റെ അടുത്തേയ്ക്ക് വരുന്നത്. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ വളരെയധികം ആകാംഷയിലായിരുന്നു.

ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്. അദ്ഭുതകരമായ മനുഷ്യരെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. ‘കൈറ’യ്ക്ക് നിങ്ങളെല്ലാം നൽകുന്ന സ്നേഹത്തിന് നന്ദി, അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ് എന്നും അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം:

രണ്ട് വർഷം മുമ്പ് പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നപ്പോഴാണ്  'കൈറ' എന്നിലേക്ക് എത്തുന്നത്. അതിനാല്‍ ആ അവസരത്തില്‍ ചിത്രത്തിനു സമ്മതിച്ചു. എന്നാല്‍,  ഇത് എൻ്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച @nag_ashwin എന്ന ഈ അത്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിൻ്റെ ഭാഗമാക്കിയതിന് @vyjayanthimovies-നും നന്ദി.

നാഗി സർ എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു, കാരണം ഈ രണ്ടുവർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല.അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്കു വഴിയൊരുക്കിയത്.

സാർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്.ഇന്ത്യയിൽ കൈറയെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്. ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്. അദ്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. കൈറയ്ക്ക് നിങ്ങളെല്ലാം നൽകുന്ന സ്നേഹത്തിന് നന്ദി, അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ്

ENGLISH SUMMARY:

Anna Bens's experience post goes viral on Social Media