ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും  മോഹൻലാൽ - സത്യൻ അന്തിക്കാട് ഹിറ്റ് ടീം ഒന്നിക്കുന്നു. നൈറ്റ് ഷിഫ്റ്റ് എന്ന ഷോർട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവിന്‍റെ തിരക്കഥയിലാണ് ഇക്കുറി സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നത്. ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രം എന്നാണ് വിവരം. അച്ഛന്റെ അടുത്ത സിനിമ' എന്ന കമന്റോടു കൂടി സത്യൻ അന്തിക്കാടും മോഹൻലാലും ആന്റണി പെരുമ്പാവൂരും കൂടി നിൽക്കുന്ന ചിത്രം അനൂപ് സത്യൻ പങ്കുവച്ചിരുന്നു.

സത്യൻ അന്തിക്കാടിന്റെ ഫോണിൽ കൗതുകത്തോടെ നോക്കി നിൽക്കുന്ന മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് ചിത്രത്തിൽ.  2022ൽ ജയറാം–മീര ജാസ്മിൻ എന്നിവരൊന്നിച്ച 'മകൾ' എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സം​ഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രം  ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.