ഒക്ടോബര്‍ 1 മുതല്‍ മലയാള സിനിമയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇക്കാര്യം വിശദമാക്കി അമ്മയ്ക്കും ഫെഫ്കയ്ക്കും കത്തയച്ചു. കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ മുദ്രപത്രത്തില്‍ കരാര്‍ നല്‍കണം.
കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തും.