arjun-aparna

പ്രണയം വെളിപ്പെടുത്തി റോസ്റ്റിങ് വിഡിയോകളിലൂടെ വൈറലായ വ്ലോഗര്‍ അര്‍ജ്യു. അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജുമായി പ്രണയത്തിലാണ് താരം. റോസ്റ്റിങ് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരമാണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. കോവിഡ് സമയത്താണ് അര്‍ജ്യുവിന്‍റെ വിഡിയോകള്‍ ശ്രദ്ധിക്കപ്പെടുന്നത്. ലക്ഷണക്കിന് ഫോളേവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് അര്‍ജുന്‍.

ഇതുവരെ പ്രണയത്തെ കുറിച്ചുള്ള യാതൊരു സൂചനകളും നല്‍കാതിരുന്ന അര്‍ജുന്‍റെ ഈ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. അപര്‍ണയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പ്രണയം വെളിപ്പെടുത്തിയത്. അര്‍ജുനൊപ്പമുള്ള ചിത്രം പങ്കുവച്ച് അപര്‍ണയും ഇത് സ്ഥിരീകരിക്കുന്നുണ്ട്. 

‘തങ്കം സര്‍ നീങ്കെ..’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ശരിയായ സമയത്ത് , ശരിയായ വ്യക്തി..നിന്നെ പോലെ എന്നെ ചിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല’ എന്നും അപര്‍ണ കുറിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.