kalayanai-insta

തന്‍റെ പ്രിയപ്പെട്ട വളർത്തു നായയുടെ വിയോഗത്തിൽ ഉള്ളം തൊടുന്ന കുറിപ്പുമായി കല്യാണി പ്രിയദർശൻ. തിയോ എന്നാണ് നായയുടെ പേര്. ഈ ആഴ്ച ആദ്യമായിരുന്നു തിയോ മരിച്ചതെന്നും അന്ന് മുതൽ താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും കല്യാണി പറയുന്നു. പ്രിയദർശനും തനിക്കുമൊപ്പവുമുള്ള തിയോയുടെ ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.

‘ഈ വാരം ആദ്യം തിയോ ‍ഞങ്ങളോട് വിട പറഞ്ഞു. സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്. നല്ലൊരു മനസിന് ഉടമയായിരുന്നു അവൻ. ചെറിയ ശരീരം ആണെങ്കിലും വലിയൊരു മനുഷ്യന്‍റെ ഊർജം അവനുണ്ടായിരുന്നു. വിട്ടുടമ എന്നായിരുന്നു ഞങ്ങൾ അവനെ വിളിച്ചിരുന്നത്. ഇതവന്‍റെ വീട് ആയിരുന്നു. ഞങ്ങള്‍ അവിടുത്തെ താമസക്കാരും. അന്ന് നിന്‍റെ നെറ്റിയിൽ ഉമ്മ വച്ചപ്പോൾ അത് അവസാനത്തേത് ആകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എങ്കിൽ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മകൾ ഞാൻ തന്നേനെ. നിനക്കൊപ്പം കുറേ സമയം ചെലവഴിച്ചേനെ. പക്ഷേ ജീവിതമാണ്. അങ്ങനെ മുന്നറിയിപ്പൊന്നും തരില്ലല്ലോ’. അവനോട് സ്നേഹം കാണിച്ച എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. എന്‍റെ വേദനയിൽ പങ്കു ചേർന്നവരോട് ഒരുപാട് നന്ദി. തിയോ.... കല്യാണി കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Actress Kalyani Priyadarshan recently shared a heartwrenching note on Instagram, mourning the loss of her beloved pet dog Theo. Theo had passed away earlier this week.