മീര ജാസ്മിനെ ചേർത്തുപിടിച്ച് നടൻ ഇർഷാദ് അലി പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പാഠം രണ്ട് ഒരു സല്ലാപം എന്ന തലക്കെട്ടോടെയാണ് ഇര്‍ഷാദ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ കണ്ടുമുട്ടലെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.  2003ൽ പുറത്തിറങ്ങിയ 'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം മീര ജാസ്മിനെ ദേശീയ പുരസ്‌കാരത്തിന് അർഹയാക്കിയിരുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

പാഠം രണ്ട് ഒരു സല്ലാപം...രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി....... അഭ്രപാളി തന്നെയും അടർന്നു പോയ്..... ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല..... ഒരു വേള ഓർത്തുമില്ല. ഷാഹിനയുടെ നിലവിളിയും റസാഖിന്‍റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല........

ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ ഷാഹിന എന്ന പെൺകുട്ടിയായി അഭിനയിച്ച മീര ജാസ്മിനു 2003-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും കേരള ചലച്ചിത്രപുരസ്കാരവും ലഭിച്ചിരുന്നു. സിനിമയിൽ ഇർഷാദ് അലി ആയിരുന്നു നായക വേഷം ചെയ്തത്. 

വലിയ ഇടവേളക്ക് ശേഷം മീര വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ മകള്‍, എം. പദ്മകുമാറിന്റെ ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ മീര നായികയായി പ്രത്യക്ഷപ്പെട്ടിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'പാലും പഴവും' എന്ന സിനിമയാണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം

ENGLISH SUMMARY:

Irshad shared the picture with Meera Jasmin