nivin-pauly-album-song

മലയാളത്തിന്‍റെ പ്രിയതാരം നിവിന്‍ പോളി അഭിനയിച്ച ആൽബം 'ഹബീബീ ഡ്രിപ്പ്' റിലീസ് ചെയ്തു. ജൂലൈ 19 ന് വൈകുന്നേരം ആറുമണിക്കായിരുന്നു റിലീസ്. വ്യത്യസ്ത ലുക്കിലെത്തിയ നിവിന്‍റെ ആല്‍ബത്തിന്‍റെ ടീസര്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

വ്യത്യസ്ത ലുക്കിലും സ്റ്റെയിലുമാണ് നിവിന്‍ പോളി ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ അമ്പരിപ്പിച്ചുള്ള തകര്‍പ്പന്‍ ഡാന്‍സാണ് ആല്‍ബത്തിന്‍റെ മറ്റൊരു പ്രത്യേകത. വിഡിയോ റിലീസായി ഇതിനോടകം കണ്ടത് ഒരു മില്യണിലധികം കാഴ്ചക്കാരാണ്. ഗള്‍ഫിലായിരുന്നു ആല്‍ബത്തിന്‍റെ ചിത്രീകരണം. 

ഗാനത്തിന്‍റെ നിര്‍മാണവും സംഗീതം ചെയ്തിരിക്കുന്നതും റിബിൻ റിച്ചാർഡ് ആണ്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവരുടെ സംവിധാനത്തിലെത്തിയ ഗാനത്തിന്‍റെ ഡിസൈനും ഐഡിയയും ചെയ്തിരിക്കുന്നത് കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്.  സംവിധായകരിലൊരാളായ നിഖിൽ രാമനാണ് ക്യാമറ. ഷാഹിൻ റഹ്മാൻ രചിച്ച വരികള്‍ ആലപിച്ചത്  ഡബ്‌സിയാണ്. 

വ്യത്യസ്ത ലുക്കിലും സ്റ്റെയിലുമാണ് നിവിന്‍ പോളി

നിവിന്‍ പോളി ആരാധകര്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരുഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. നിരവധിയാളുകളാണ് നിവിന്‍ പോളിയുടെ ഡാന്‍സിനെ അഭിനന്ദിച്ച് എത്തുന്നത്. നിവിന്‍ പോളിയുടെ തിരിച്ചു വരവാണ് ഈ ആല്‍ബഗാനം എന്നാണ് ആരാധകരുടെ പക്ഷം.

ENGLISH SUMMARY:

Nivin Pauly'S album song goes viral on Social Media