TOPICS COVERED

ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിന്‍ മ്യൂസിയമാണ് താരത്തിന്‍റ ചിത്രം പതിപ്പിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കി താരത്തിന് ആദരമര്‍പ്പിച്ചത്.  ഈ മ്യൂസിയത്തില്‍ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യ ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നാണയത്തിന്‍റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്, ഓഗസ്റ്റ് പത്തിന് നാണയങ്ങള്‍ അദ്ദേഹത്തിന് കൈമാറുമെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു. 

പാരീസിലെ സെയ്ന്‍ നദിയുടെ കരയില്‍ ഗ്രാന്‍ഡ്സ് ബൗള്‍വാര്‍ഡുകളില്‍ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണ് ഗ്രെവിന്‍ മ്യൂസിയം.‌‌‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ. സുജോയ് ഘോഷ് ആണ് സംവിധായകൻ. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

Shah Rukh Khan Honoured By French Museum, Actor's Photo-Engraved Gold Coins Unveiled