TOPICS COVERED

പിറന്നാള്‍ ദിനത്തില്‍ ഇഷ്ട വാഹനം സ്വന്തമാക്കി മാളികപ്പുറം താരം ദേവനന്ദ. യാത്രകൾക്ക് ഇന്നോവ ഹൈക്രോസാണ് വാങ്ങിയിരിക്കുന്നത്. വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കൾ ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്.

ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസ് 2022 ലാണ് വിപണിയിലെത്തുന്നത്. നേരത്തെ സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ദേവനന്ദയുടെ കുടുംബം രംഗത്തെത്തിയിരുന്നു.