mammootty-blessy

TOPICS COVERED

മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ ആടുജീവിതം സംഭവിക്കില്ലായിരുന്നു എന്ന് സംവിധായകന്‍ ബ്ലെസി. കാഴ്​ച എഴുതാന്‍ മമ്മൂട്ടി തന്ന ധൈര്യമാണ് പിന്നീട് തന്മാത്രയും ഭ്രമരവും എഴുതാന്‍ തനിക്ക് ആത്മവിശ്വാസമായതെന്ന് ബ്ലെസി പറഞ്ഞു. തന്‍റെ ആദ്യസ്​ക്രിപ്റ്റ് ശരിക്കും വായിച്ചുപോലും നോക്കാതെയാണ് മമ്മൂട്ടി ബാക്കി എഴുതാന്‍ പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു. 

'മമ്മൂക്ക ഇല്ലെങ്കില്‍ ആടുജീവിതം പോലും ഉണ്ടാവില്ല. കാരണം ആടുജീവിതം എനിക്ക് എഴുതാന്‍ പറ്റണമല്ലോ, അല്ലെങ്കില്‍ തന്മാത്രയും ഭ്രമരവും എഴുതാന്‍ കഴിയണമല്ലോ. നിനക്ക് എഴുതാന്‍ പറ്റുമെന്ന് ഒരു സ്റ്റാര്‍ പറയുകയും അദ്ദേഹം അതിനായി വഴങ്ങി തരികയും ചെയ്​തു. ഒരു അഞ്ചു ദിവസം കൊണ്ട് ഫസ്​റ്റ് ഹാഫ് എഴുതുകയും അത് വായിച്ചുനോക്കാതെ തന്നെ ബാക്കി എഴുതാന്‍ പറയുകയും ചെയ്തു. അദ്ദേഹം വായിച്ചില്ലെന്നാണ് പിന്നീട് പറഞ്ഞത്. ആദ്യത്തെ രണ്ടോ മൂന്നോ സീന്‍ വായിച്ചപ്പോള്‍ തന്നെ പുള്ളി ഹാപ്പി ആയി. അവന്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ വായിച്ചില്ല, പക്ഷേ എനിക്ക് അല്ലാതെ തന്നെ മനസിലായി എന്ന് പറ‍ഞ്ഞു. അത് വലിയ ആത്മവിശ്വാസമല്ലേ, കാഴ്​ച എഴുതാന്‍ പറ്റിയതുകൊണ്ടാണ്, തന്മാത്ര അതിലും കോംപ്ലികേറ്റഡായിട്ടുള്ള സ്​ക്രിപ്​റ്റ് ആണ്. കാഴ്​ച എഴുതിയതുകൊണ്ടു മാത്രമാണ് തന്മാത്ര എഴുതാന്‍ പറ്റിയത്,' ബ്ലെസി പറഞ്ഞു. 

ENGLISH SUMMARY:

Director Blessi says that AduJiveetham would not have happened without Mammootty