ആദ്യ സംവിധാന സംരംഭത്തിന് കിട്ടിയ ജനപിന്തുണയ്ക്ക് നന്ദി പറഞ്ഞ് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി. സിബിഐ സീരീസ് ഉൾപ്പെടെ മലയാളം സിനിമയിൽ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച എസ്.എൻ.സ്വാമി സ്വന്തം രചനയിൽ തന്നെയാണ് സീക്രട്ട് എന്ന ആദ്യ സിനിമ സംവിധാനം ചെയ്തതും. ധ്യാൻ ശ്രീനിവാസനാണ് നായകൻ.
മോട്ടിവേഷണൽ ഡ്രാമയാണ് ചിത്രം. നീണ്ട 45 വർഷത്തെ സിനിമ ജീവിതത്തിൽ തലമുറമാറ്റം കണ്ടറിഞ്ഞാണ് എസ് .എൻ.സ്വാമി സീക്രട്ട് ഒരുക്കിയത്. തിരക്കഥാരംഗത്തെ അതികായന്റെ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവെച്ച് ധ്യാനും സഹപ്രവർത്തകരും. ധ്യാൻ നായകനായ ചിത്രത്തിന്റെ പ്രിവ്യു കാണാൻ നേരത്തെ നടൻ ശ്രീനിവാസനടക്കം തീയറ്ററിൽ എത്തിയിരുന്നു.