TOPICS COVERED

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ചര്‍ച്ചയായ സിനിമയിലെ പവര്‍ ഗ്രൂപ്പിനെ പറ്റി രസകരമായ പരാമര്‍ശവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നിലവില്‍ മലയാളത്തില്‍ ഏറ്റവുമധികം സിനിമ ചെയ്യുന്ന താരം താനാണെന്നും അപ്പോള്‍ താനല്ലേ പവര്‍ ഗ്രൂപ്പെന്നും ധ്യാന്‍ പറഞ്ഞു. കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു താരത്തിന്‍റെ കമന്‍റ്. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പവര്‍ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നുണ്ട്. കേട്ടിട്ടില്ലേ, അങ്ങനെ പറയുമ്പോ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്ന ഞാനല്ലേ പവര്‍ ഗ്രൂപ്പ്. ആ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഞാന്‍. സിനിമ ഇപ്പോഴല്ലേ ചെയ്യാന്‍ പറ്റൂ, കിട്ടുമ്പോള്‍ ചെയ്യുക’. ധ്യാന്‍ പറഞ്ഞു. 

ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് ധ്യാനിന്റെ പുതിയ ചിത്രം. സോഫിയ പോളിന്‍റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഡിറ്റക്റ്റിവ് ഉജ്ജ്വലൻ പുറത്തിറങ്ങുക. ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിര്‍ ചേർന്നാണ് തിരക്കഥയും സംവിധാനവും

ENGLISH SUMMARY:

Actor Dhyan Srinivasan with an interesting comment about Power Group