അംബാനിക്കല്യാണത്തിന് രണ്ടായി എത്തിയതിന് പിന്നാലെ മാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞ് ഐശ്വര്യ– അഭിഷേക് ബന്ധം. ബച്ചന് കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ലെന്നും പിരിയുകയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേറെ നാളുകളായി. അനന്ത്–രാധിക വിവാഹാഘോഷത്തിന് അഭിഷേക് എത്തിയത് മാതാപിതാക്കള്‍ക്കും സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചനം സംബന്ധിച്ച ഒരു പോസ്റ്റിന് ചുവടെ അഭിഷേക് ബച്ചന് ലൈക്ക് ചെയ്തത്.
അതേസമയം ഇത് ശരിയായ പ്രചാരണമല്ലെന്നും ഐശ്വര്യയുടെ ഉറ്റസുഹൃത്തായ ഡോ. സിറകിന്റെ വാക്കുകള്‍ ആ പോസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതിനാലാണ് അഭിഷേക് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഷേകിന്റെ ലൈക്കിന് പിന്നാലെ ബിഗ്ബിയുടെ ബ്ലോഗിലും ചെറിയ കല്ലുകടികള്‍ പ്രത്യക്ഷപ്പെട്ടുവെന്നും ബോളിവുഡില്‍ അടക്കം പറച്ചിലുകളുണ്ട്.
വിവാഹമോചന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മകള്‍ ആരാധ്യയുമൊത്ത് ന്യൂയോര്‍ക്കിലാണ് ഐശ്വര്യ. പിന്നാലെ കൂടിയ പാപ്പരാസികള്‍ വിശേഷം ആരാഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട്, 'എല്ലാം നന്നായിരിക്കുന്നു' എന്ന മറുപടിയാണ് താരം നല്‍കിയത്. ഫൊട്ടോയ്ക്ക് പോസ് ചെയ്ത താരം, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പവും സെല്‍ഫിയെടുത്താണ് മടങ്ങിയത്. ആരാധകരോടും പൊതുവിടത്തിലും പെരുമാറേണ്ടതെങ്ങനെയെന്ന് ഐശ്വര്യയെ കണ്ട് പഠിക്കണമെന്നാണ് വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കമന്റ് ചെയ്തിട്ടുള്ളത്.