khel-khel-mem

TOPICS COVERED

വീണ്ടും റീമേക്ക് ചിത്രവുമായി അക്ഷയ് കുമാര്‍. മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഖേല്‍ ഖേല്‍ മേം ആണ്  ഉടന്‍ റിലീസിന് ഒരുങ്ങുന്ന അക്ഷയ് കുമാറിന്‍റെ ചിത്രം. പാവ്‍ലോ ജെനോവീസിന്‍റെ സംവിധാനത്തില്‍ 2016ല്‍ റിലീസ് ചെയ്​ത ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ ഔദ്യോഗിക റീമേക്ക് ആണ് ഇത്. ചിത്രത്തിന്‍റെ ട്രെയ്​ലര്‍ പുറത്തിറങ്ങി. 

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്​ത ട്വല്‍ത്ത് മാന്‍ സമാനമായ കഥയായിരുന്നുവെങ്കിലും ത്രില്ലര്‍ മൂഡായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ എന്നിവരാണ് ഖേല്‍ ഖേല്‍മേമില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അടുത്തിടെ വന്ന അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം പരാജയങ്ങളായിരുന്നു. കൊവിഡിന് ശേഷം ചെയ്​ത റീമേക്ക് ചിത്രങ്ങളായ ബച്ചന്‍ പാണ്ഡെ, കട്​പുത്​ലി, സെല്‍ഫി, സര്‍ഫിറ എന്നീ ചിത്രങ്ങളെല്ലാം പരാജയങ്ങളായിരുന്നു. ഈ റീമേക്കെങ്കിലും പച്ച തൊടുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. 

ENGLISH SUMMARY:

The trailer of Akshay Kumar's film Khel Khel Mein has been released