ഇതില്‍ ഇപ്പോള്‍ വിജയ് ആരാ അമല്‍ ഡേവിസ് ആരാ? വെങ്കട് പ്രഭു ചിത്രം ‘ഗോട്ടി’ലെ വിജയ്‌യുടെ ലുക്കിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ പൂരം. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തതോടെയാണ് സിനിമയിലെ ഇരുപതുകാരനായെത്തുന്ന വിജയ്‌യുടെ ലുക്ക് പുറത്തായത്.
ഡി ഏയ്ജിങ് , എഐ തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ചെറുപ്പക്കാരനായ വിജയ് എത്തിയതാണ് ട്രോള്‍ പൂരത്തിന് ഇരയായത്. പ്രേമലു സിനിമയിലെ അമൽ ഡേവിസിനെപ്പോലുണ്ടെന്നാണ് ട്രോൾ. വിജയ്‌യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗധരി എത്തുന്നു.
ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭുദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംജി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.