വിജയ്ക്കൊപ്പം പൊങ്കല്‍ ഉല്‍സവമാക്കി നടി കീര്‍ത്തി സുരേഷും ഭര്‍ത്താവ് ആന്‍റണിയും. വിജയ്യുടെ മാനേജറും കീര്‍ത്തി സുരേഷിന്‍റെ അടുത്ത സുഹൃത്തുമായ ജഗദീഷ് പളനിസ്വാമിയുടെ നിർമാണക്കമ്പനി‘ദ് റൂട്ടിന്‍റെ ' ഓഫിസില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍ . ആവേശമായി നടന്‍ വിജയ് എത്തിയത് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ഏറെ നേരം ആഘോഷ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് വിജയ് മടങ്ങിയത്. മലയാളി താരങ്ങളായ കല്യാണി പ്രിയദര്‍ശനും മമിത ബൈജുവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കസേരകളിയും മറ്റു മത്സരങ്ങളുമൊക്കെയായി വര്‍ണാഭമായിരുന്നു ആഘോഷപരിപാടികള്‍. ദ് റൂട്ടിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസറുമാണ് ജഗദീഷ് പളനിസാമി. 2015–ലാണ് ജഗദീഷ് വിജയുടെ മാനേജര്‍ ആകുന്നത്. തുടര്‍ന്ന് അദ്ദേഹം സാമന്ത റൂത്ത് പ്രഭു, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, പ്രിയങ്ക അരുൾ മോഹൻ, കതിർ, സംയുക്ത, അർജുൻ ദാസ്, അഞ്ജലി എന്നിവരുടെ കൂടി മാനേജറായി. സെലിബ്രിറ്റി മാനേജ്‌മന്റ് കമ്പനിയായ റൂട്ടിന്‍റെ സ്ഥാപകരിൽ ഒരാളാണ് ജഗദീഷ് പളനിസ്വാമി. കീർത്തി സുരേഷ് നായികയാകുന്ന ‘റിവോൾവർ റീത്ത’യാണ് ഈ ബാനറിന്‍റെ പുതിയ ചിത്രം.ആഘോഷത്തിന്‍റെ വിഡിയോ കാണാം.