kerala-story-ram-gopal

ഏറെ വിവാദത്തിനിടയാക്കിയ സിനിമയാണ് ദ കേരള സ്റ്റോറി. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. ദ കേരള സ്റ്റോറി സിനിമ കാണാന്‍ സാധിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന് രാം ഗോപാൽ വർമ്മ പറ‍ഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വര്‍ഷങ്ങളായി ഞാന്‍ കണ്ട സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണ് ദ കേരള സ്റ്റോറി. സിനിമ കണ്ടതിനു ശേഷം ഞാൻ സംവിധായകനോടും, നിർമ്മാതാവിനോടും, നടി ആദ ശർമ്മയോടും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സിനിമകള്‍ തനിക്ക് ഇഷ്ടമാണ്. ഇതേ ടീമിന്‍റെ മറ്റൊരു ചിത്രം കൂടെ പുറത്തിറങ്ങിയെങ്കിലും അതിനെ കുറിച്ച് അറിയില്ലായിരുന്നു.എല്ലാവരും ആ സിനിമയെ അവഗണിച്ചു, എന്നാല്‍ അതും ഒരു മികച്ച സിനിമ തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദ കേരളാ സ്‌റ്റോറി ട്രെയിലർ പുറത്തിറങ്ങിയതു മുതൽ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. 40 കോടി താഴെ ബജറ്റിൽ നിർമ്മിച്ച സിനിമ ആഗോളതലത്തിൽ നേടിയത് 300 കോടിയിലധികം കളക്ഷനാണ്. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.