ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് സിനിമാനിർമാതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഹർജിയിൽ വിമൺ ഇൻ സിനിമ കളക്ടീവ്, വനിതാ കമ്മീഷൻ എന്നിവരെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിക്കാരന്റെ ആവശ്യം സംശയാസ്പദമെന്നാണ് ഡബ്ള്യുസിസി വാദിച്ചത്. സിനിമ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ  സർക്കാരിനൊരു  മാർഗ്ഗരേഖയാണ് റിപ്പോർട്ടെന്ന് വനിത കമ്മീഷൻ വാദിച്ചു. റിപ്പോർട്ടിന്റെ സംഗ്രഹ ഭാഗവും, ശുപാർശയും പുറത്ത് വിടണമെന്നാണ് കമ്മീഷന്റെ ആവശ്യം. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും, അതിനാൽ അനുവദിക്കരുതെന്നും ഹർജിക്കാരൻ ആവർത്തിച്ചു. ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്

ENGLISH SUMMARY:

WCC demand to release Hema committee report