നടന്‍ സലിംകുമാര്‍ കോളേജ് പഠനകാലത്ത് പ്രണയിക്കാതിരുന്നതിന് ഒരു കാരണമുണ്ട്. മനോരമ ഹോര്‍ത്തൂസ് വായനയില്‍ സലിം കുമാര്‍ ആ രഹസ്യത്തിന്‍റെ ചുരുളഴിച്ചു. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ പങ്കുവച്ച് എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയും ഒപ്പമുണ്ടായിരുന്നു.
ജീവിതവും ജന്മനാടും പ്രമേയമാക്കിയ 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പുസ്തകത്തില്‍ എന്തുകൊണ്ട് പ്രണയത്തെക്കുറിച്ച് മാത്രം പറയുന്നില്ല? സലിം കുമാറിനോട് എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ ചോദ്യം. മലയാളത്തില്‍ നോവലുകള്‍ സിനിമയായപ്പോള്‍ മൂലകൃതിയുടെ അടുത്തെത്തിയിട്ടില്ലെന്ന് മതിലുകള്‍ അടക്കം ഉദാഹരിച്ച് സലിംകുമാര്‍ അഭിപ്രായപ്പെട്ടു. മുണ്ടന്‍ പറുങ്കി എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഫ്രാന്‍സിസ് നൊറോണ തന്‍റെ പൊള്ളുന്ന ഓര്‍മ്മകള്‍ പങ്കുവച്ചു. മനോരമ ഹോര്‍ത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്ക്കാരികോത്സവത്തിന് മുന്നോടി സംസ്ഥാനമാകെ നടക്കുന്ന ഹോര്‍ത്തുസ് വായനയുടെ ആദ്യ അധ്യായമാണ് പറവൂരില്‍ നടന്നത്. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം ചര്‍ച്ച നയിച്ചു.