മികച്ച എഡിറ്റര്‍ സംഗീത് പ്രതാപ് ... ബാങ്കില്‍ നില്‍ക്കുമ്പോള്‍ ടെലിവിഷനിലൂടെ മന്ത്രിയുടെ പ്രഖ്യാപനം കേട്ട പ്രതാപ് കുമാറിനുണ്ടായ വികാരം പറഞ്ഞറിയിക്കാവുന്നതിനപ്പുറമായിരുന്നു. 'എനിക്ക് തൃപ്തിയായി നിറഞ്ഞു.. ഈ രാത്രി ഞാന്‍ എങ്ങനെയുറങ്ങും..പുരസ്കാരനേട്ടത്തോടുള്ള അച്ഛന്‍റെ ആദ്യപ്രതികരണം ഇതായിരുന്നെന്ന് സംഗീത്. ഇതുപോലൊരു മൂഹൂര്‍ത്തം നാലുപതിറ്റാണ്ട് മുമ്പും ഉണ്ടായി . കൃത്യമായി പറഞ്ഞാല്‍ 1982 ഓഗസ്റ്റ് 10ന് അന്നാണ് അടിയൊഴുക്കുകളെന്ന തന്‍റെ ആദ്യസിനിമയിലേക്ക് പ്രതാപ് കുമാറിനെ ക്ഷണിച്ചുകൊണ്ടുള്ള ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സന്‍റിന്‍റെ ടെലിഗ്രാം കയ്യില്‍കിട്ടുന്നത്.
കഷ്ടപ്പാടും ബുദ്ധിമുട്ടും മൂലം ഉറക്കം നഷ്ടപ്പെട്ട എണ്ണമറ്റ രാത്രികള്‍ ജീവിതത്തിലുണ്ട്. പക്ഷേ സന്തോഷംകൊണ്ട് ഉറങ്ങാത്ത രാത്രിയാണ് കടന്നുപോയതെന്ന് സംഗീത് പ്രതാപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു .
പഴ്സ്യൂട്ട് ഓഫ് ഹാപ്പിനസ്, സുരരെപോട്രു, തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങള്‍ ചേര്‍ത്തിണക്കിയ ആനന്ദക്കണ്ണീരണിയിക്കുന്ന വിഡിയോയ്ക്കൊപ്പമാണ് മലയാളികളുടെ പ്രിയപ്പെട്ട 'അമല്‍ ഡേവീസി'ന്‍റെ കുറിപ്പ്. 'ലിറ്റില്‍ മിസ് റാവുത്തര്‍' എന്ന ചിത്രത്തിന്‍റെ എഡിറ്റിങിനാണ് സംഗീതിനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയത്.