വിജയ്യും വെങ്കട് പ്രഭുവും ഒന്നിക്കുന്ന ചിത്രം ഗോട്ടിന്‍റെ ട്രെയ്ലര് പുറത്ത്. മാസും ആക്ഷനും ചേര്‍ന്ന് ആരാധകര്‍ക്ക് ഒരു വിരുന്ന് തന്നെയാണ് വെങ്കട്ട് പ്രഭു ഒരുക്കിയിരിക്കുന്നത്. സ്നേഹ, ജയറാം, പ്രഭു, പ്രശാന്ത് എന്നീ പ്രധാനതാരങ്ങളെത്തിയിരിക്കുന്ന ട്രെയ്ലര് ഇമോഷനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.
വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഡീ ഏജിങ് ചെയ്ത താരത്തിന്‍റെ ലുക്ക് ചര്‍ച്ചയായിരുന്നു. എന്നാല്‍ യുവാവായി മാത്രമല്ല ഡീ ഏജിങ് ചെയ്ത താരത്തിന്‍റെ കൗമാരകാലത്തെ ലുക്കും ചിത്രത്തിലുണ്ടെന്നാണ് ട്രെയ്ലര് നല്‍കുന്ന സൂചന. കൗമാരകാലഘട്ടത്തിലെ ലുക്കും ട്രെയ്ലറില് കാണിക്കുന്നുണ്ട്.
ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററിൽ എത്തും.വിജയ്‍യുടെ 68-ാമത്തെ ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരിയാണ് നായിക. ലൈല, യോഗി ബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മനോബാല, വൈഭവ്, അജയ് രാജ്, അരവിന്ദ് ആകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്‍റെ കേരള റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.