Image Credit; Facebook

Image Credit; Facebook

മന്ത്രി എംബി രാജേഷ് അമ്മ റിഹേർസൽ ക്യാമ്പ് സന്ദർശിച്ചപ്പോൾ ഒരുമിച്ചെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ ടിനി ടോം. ഇദ്ദേഹത്തിന്റെ രൂപം കടം എടുത്താണ് താൻ സൂപ്പറ് ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയിലെ സഖാവ് ജോസ് ആയതെന്നും ചിത്രത്തിന്റെ ക്യാപ്ഷനായി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു വെള്ളിമൂങ്ങ. ബിജു മേനോന്റെ മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരന്റെ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന ഒന്നായി. 

അതുപോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു ടിനി ടോം അവതരിപ്പിച്ച വിപി ജോസ്. വെള്ളിമൂങ്ങയിൽ കഥാപാത്രമായി മാറവേ, താന്‍ അനുകരിച്ചത് മന്ത്രി എംബി രാജേഷിനെയാണെന്നാണ് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിച്ചത്. 

ENGLISH SUMMARY:

Tiny Tom facebook post about mb rajesh and vellimoonga