TOPICS COVERED

കൽപ്പനക്കും ഉർവശിക്കും പകരക്കാരിയല്ലെന്നും അവരെപ്പോലെയാകാൻ എന്നെക്കൊണ്ട് സാധിക്കില്ലെന്നും നടി ​ഗ്രേസ് ആന്റണി. കോമഡി ക്യാരക്ടർ കിട്ടുന്നത് അപൂർവ്വമാണ്. കിട്ടിയത് നല്ല ഭംഗിയായി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇഷ്ടമുള്ള മേഖലയാണ് കോമഡി. അത് കൃത്യമായ സമയത്ത് കയ്യിലെത്തുകയും ചെയ്തു, ​ഗ്രേസ് ആന്റണി പറഞ്ഞു. 

'കൽപ്പനയും ഉർവശിയുമായുള്ള താരതമ്യത്തെ പറ്റിയും ​ഗ്രേസ് സംസാരിച്ചു. ഞാനൊരിക്കലും അങ്ങനെ കാണുന്നില്ല. അവരുടെ റേഞ്ചിലേക്ക് വരാൻ... അതൊരു വേറെ ബെഞ്ച്മാർക്കാണ്. ഇൻസ്പെർ ചെയ്യുന്ന വ്യക്തിത്വങ്ങളാണ്. എനിക്ക് അവരെ പോലെ ആകാൻ സാധിക്കില്ല. ഞാൻ എന്നെ പോല ആകാൻ ശ്രമിക്കും. അവരുടെ പേരിൽ ഓർക്കുന്നത് സന്തോഷം തന്നെയാണ്', എന്നാണ് ​ഗ്രേസിന്റെ വാക്കുകൾ. 

ENGLISH SUMMARY:

Grace Antony talks about comparison with Kalpana and Urvashi