usha-hasina

TOPICS COVERED

ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള മൊഴികളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് നടി ഉഷ ഹസീന. അനുഭവസ്ഥരാണ് പറയുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആരും പറയത്തില്ലെന്നും ഉഷ ഹസീന മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പറഞ്ഞു. കുറെ പേർ  പ്രതികരിക്കും. ബോൾഡായി നിൽക്കും. ചില പേടിച്ച് പ്രതികരിക്കാതെ ഇരിക്കുമെന്നും ഉഷ വ്യക്തമാക്കി. സിനിമയിൽ തനിക്ക് നേരിട്ട തൊഴിൽ നിഷേധത്തെ പറ്റിയും ഉഷ കൗണ്ടർ പോയിന്റിൽ സംസാരിച്ചു.  

'മോശമായ ഇടപെടലുണ്ടായ സംവിധാനയകൻറെ പേരിൽ സിനിമ നഷ്ടപ്പെട്ടിട്ടില്ല. വെറെ മോശമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അതിൻറെ ശേഷം വലിയൊരു വിഷയമുണ്ടായി. അതിൽ നമ്മുടെ മുതിർന്ന ആൾക്കാരുടെ മുന്നിൽ ഞാൻ കൈചൂണ്ടി സംസാരിച്ചു. ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞ് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ച് നാൾ മുൻപാണ് ഇക്കാര്യം മനസിലാകുന്നത്' ഉഷ വ്യക്തമാക്കി. പവർ ഗ്രൂപ്പ് ആരാണെന്ന് അറിയാത്തതിനാൽ  ഇവരൊക്കെ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഉഷ പറയുന്നു. അവസരം നഷ്ടപ്പെട്ടതിനെ പറ്റി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിൻറെ പേരിൽ ഫാൻസുകാർ മോശമായി കമൻറിട്ടെന്നും ഉഷ.

'താരം എനിക്കെതിരെ എന്തിനാണ് പ്രവർത്തിക്കുന്നത് എന്നറിയില്ല. എന്നോട് സിനിമ മേഖലിലുള്ളവര്‍ പറഞ്ഞ അറിവാണ്. അമ്മ പ്രസിഡന്റായിരുന്ന ഇന്നസെൻറിനോട് പരാതി പറഞ്ഞിരുന്നു. ഇതിനിടെ രണ്ട് പടങ്ങൾ വന്നത് നഷ്ടമായി. നല്ല കാര്യക്ടറാണെന്ന് പറഞ്ഞ് സംവിധായകൻ ഇങ്ങോട്ട് വന്നു. എനിക്കെതിരെ പ്രവർത്തിക്കുന്ന താരമാണ് നായകനാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ സംവിധായകനോട് ഇക്കാര്യം പറഞ്ഞില്ല. അവസാനം സിനിമയിൽ നിന്ന് ഒഴിവാക്കി. അതോടെ എനിക്ക് ഉറപ്പായി'. ഇതേ സംവിധായകൻറെ മറ്റൊരു സിനിമയിൽ നിന്നും ഒഴിവാക്കിയതായും ഉഷ പറഞ്ഞു. 

ENGLISH SUMMARY:

Usha Haseena Speaks About Harassment In Malayalam Movie Industry