ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തി ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരുടെ പേര് പുറത്തുവിടണമെന്ന് നടൻ ബാല. കുറ്റക്കാർക്ക് എത്രയും വേഗം ശിക്ഷ ലഭിക്കണം എന്നാണ് തന്റെ ആഗ്രഹം. റിപ്പോർട്ട് പുറത്തുവന്നതോടെ ചിലർ ഭയപ്പെടുമെങ്കിലും ചില കള്ളന്മാർ ചൂഷണം തുടർന്നുകൊണ്ടേയിരിക്കും സ്ത്രീകളുടെ മുറികളില്‍ മുട്ടിയ അനുഭവം എന്റെ സെറ്റിലും ഉണ്ടായിട്ടുണ്ട്. അത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് ചെയ്തതെന്നും ബാല മനോരമ ന്യൂസിനോട് പറഞ്ഞു.