ameen-film-nirmal-v-benny

TOPICS COVERED

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്‍റെ  വിയോഗ വാർത്ത ഫെയ്സ് ബുക്കില്‍ പങ്കുവച്ചത് . ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം 

2012 -ൽ നവാഗതർക്ക് സ്വാഗതം എന്ന ചിത്രത്തിലൂടെയാണ്  നിര്‍മല്‍ ചലച്ചിത്രരംഗത്തെത്തുന്നത്.. ആമേനിലെ കൊച്ചച്ചനാണ് ബെന്നിയെ ശ്രദ്ധേയനാക്കിയത്. സഞ്ജയ് പടിയൂരിന്‍റെ ദൂരം എന്ന സിനിമയിലും നിര്‍മലിന്‍റേത് മികച്ച വേഷമായിരുന്നു. കൊമേഡിയനായാണ് നിർമൽ ബെന്നി കലാജീവതം ആരംഭിക്കുന്നത്. യുട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.  അഞ്ച് ചലച്ചിത്രങ്ങളില്‍ അഭിനിയിച്ചു 

നിര്‍മലിനൊപ്പമുള്ള ചിത്രം പങ്കിട്ട സഞ്ജയ് പടിയൂരിന്‍റെ കുറിപ്പ് ഇങ്ങനെ ... പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട.... ആമേനിലെ കൊച്ചച്ച൯ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു ... ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.....പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു