പത്ര സമ്മേളനത്തിനിടയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് നടനും അമ്മ ഭാരവാഹിയുമായ ജയന്‍ ചേര്‍ത്തല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കയര്‍ത്ത് സംസാരിച്ച ജയന്‍ സിനിമയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് അമ്മ സംഘടനയില്‍ ഇതുവരെ പരാതികള്‍ ഒന്നും കിട്ടിയില്ലെന്നും പറഞ്ഞു. ഞങ്ങളുടെ സംഘടനയില്‍ പരാതി കിട്ടിയാലല്ലേ ഞങ്ങള്‍ അറിയൂ. ഒറ്റ പരാതിയെ കിട്ടിയിട്ടുള്ളൂ. അത് അബദ്ധം പറ്റിയതായിരിക്കാമെന്നും ജയന്‍ പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങള്‍ ചോദിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ ജയന്‍ പോവുകയായിരുന്നു.