shaji-n-karun-03

ഷാജി എന്‍.കരുണ്‍

സംസ്ഥാനത്തെ സിനിമാ നയത്തിന്റെ കരടില്‍ ജസ്റ്റിസ് കെ.ഹേമ സമിതിയുടെ കണ്ടെത്തലുകളും ഉള്‍ക്കൊള്ളിക്കുമെന്ന് ഷാജി എന്‍.കരുണ്‍. അടുത്തമാസം അവസാനത്തോടെ കരട് നയത്തിന് അന്തിമരൂപമാകും. സിനിമാനയം രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവനാണ് ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ഷാജി എന്‍.കരുണ്‍

 

സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നരുടെ തൊഴിൽപരമായ അവകാശങ്ങൾ കൂടി സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പുതിയ സിനിമാ നയത്തിന്റെ കരട് രൂപപ്പെടുത്തുകയാണ് കഴിഞ്ഞ വർഷം നിയോഗിച്ച ഷാജി എൻ.കരുൺ കമ്മിറ്റി. സ്വകാര്യ കൺസൾട്ടൻസിയുടെ സഹകരണത്തോടെയാണ് പ്രവർത്തനം. ഹേമ സമിതിയുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കവും നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തും.

സ്ത്രീ സുരക്ഷയ്ക്കുപുറമെ എല്ലാ മേഖലയിലുള്ളവർക്കും ന്യായമായ വേതനംഉറപ്പാക്കുന്നതിനും മുൻഗണന നൽകുന്നതാകും നയം അടുത്തമാസം അവസാനത്തോടെ കരടിന് അന്തിമരൂപമാകും. നവംബറില്‍ ഇത് ചര്‍ച്ചചെയ്യാനാണ് കോണ്‍ക്ലേവ് വിളിക്കുന്നത്. 

കോൺക്ലേവിലെ കൂടി അഭിപ്രായ രൂപീകരണത്തിന്റെ അടിസ്ഥാനത്തിലാകും പുതിയ സിനിമാ നയത്തിന് അന്തിമ രൂപം നൽകുകയെന്നും ഷാജി എന്‍.കരുണ്‍ പറഞ്ഞു.

ENGLISH SUMMARY:

Shaji N Karun on kerala film policy and hema committee report